
തൃപ്പൂണിത്തുറ: നഗരസഭാങ്കണത്തിൽ നടന്ന 75-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ചെയർപേഴ്സൺ രമ സന്തോഷ് പതാക ഉയർത്തി. വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ദീപ്തി സുമേഷ്, സി.എ. ബെന്നി, കൗൺസിലർമാരായ പി.കെ. പീതാംബരൻ, ജിഷ ഷാജികുമാർ തുടങ്ങിയവർ പങ്കെടുത്തു.
മേക്കര റോട്ടറി കമ്മ്യൂണിറ്റി കോർ റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രസിഡന്റ് എം.കെ. സന്തോഷ് ദേശീയ പതാക ഉയർത്തി. എം.എക്സ്. ഫ്രാൻസിസ്, എം.സി. ഭാസ്കരൻ, ടി. ജയദേവൻ, ടി.എം. സജിലാൽ എന്നിവർ പ്രസംഗിച്ചു.