കൂത്താട്ടുകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കൂത്താട്ടുകുളം യൂണിറ്റിന്റെ 32ാം വാർഷിക സമ്മേളനവും പുസ്തക പ്രകാശനവും നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ വിജയശിവൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ്‌ എം.കെ. രാജു അദ്ധ്യക്ഷത വഹിച്ചു. കിടപ്പുരോഗികളുടെ സാന്ത്വന പെൻഷൻ വിതരണോദ്ഘാടനം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിബി ബേബി നിർവഹിച്ചു. പെൻഷൻ കുടുംബാംഗം സുകുമാരൻ കൂത്താട്ടുകുളത്തിന്റെ നാലാമത് കവിതാ സമാഹാരമായ "ബോൺസായികൾ " ചടങ്ങിൽ പ്രകാശനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ പി.സി. മർക്കോസ്, പി.എൻ. സജീവൻ, വി.കെ. ശശിധരൻ, കെ.എം. അശോക് കുമാർ, പി.ജെ. തോമസ്, കെ.കെ. രവീന്ദ്രൻ, വത്സമ്മ ജോർജ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എം.കെ. രാജു (പ്രസിഡന്റ്‌ )പോൾമാത്യു (സെക്രട്ടറി )കെ. കെ. ജോൺ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.