
കൊച്ചി: കൊച്ചി കായൽ സമ്മേളന സ്മാരക സമതിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച സാമ്പത്തിക വിദഗ്ദ്ധനും പണ്ഡിതനുമായിരുന്ന ഡോ. എം. കുഞ്ഞാമന്റെ ആത്മകഥ 'എതിര്' പഠനത്തിനും ചർച്ചയ്ക്കും വിധേയമാക്കുന്ന പരിപാടി ഇന്ന് നടക്കും. എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയേറ്റർ ഹാളിൽ ഉച്ചയ്ക്ക് 2.30ന് നടക്കുന്ന പരിപാടി രാഷ്ട്രീയചിന്തകൻ എൻ.എം. പീയേഴ്സൺ ഉദ്ഘാടനം ചെയ്യും. മുൻ കേരള അഡീഷണൽ ചീഫ് സെക്രട്ടറി കെ.കെ. വിജയകുമാർ പുസ്തകാവലോകനം നടത്തും. ചടങ്ങിൽ കേരള സർവകലാശാല റിട്ട. പ്രൊഫ. ഡോ. പി.കെ.തങ്കമണി, മുൻ ലളിതകലാ അക്കാഡമി ശ്രീമൂലനഗരം മോഹൻ എന്നിവർ പ്രഭാഷനം നടത്തും.