മൂവാറ്റുപുഴ: രാജ്യത്തിന്റെ 75 -ാം റിപ്പബ്ലിക് ദിനം മൂവാറ്റുപുഴ നഗരസഭയിൽ വിപുലമായി ആഘോഷിച്ചു. രാവിലെ 8.30ന് നഗരസഭാ മന്ദിരത്തിൽ സെക്രട്ടറി ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. തുടർന്ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന. ഒമ്പതിന് നെഹ്രു പാർക്കിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ നഗരസഭാ ചെയർമാൻ പി.പി. എൽദോസ് ദേശീയ പതാക ഉയർത്തി. പൊലീസ്, അഗ്നിശമനസേന, എൻ.സി.സി, സ്കൗട്ട് ഗൈഡ് കേഡറ്റുകൾ നഗരസഭാ ജീവനക്കാർ, കൗൺസിലർമാർ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.