മൂവാറ്റുപുഴ: യുവകലാസാഹിതി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലാകേന്ദ്ര ഫൈൻ ആർട്സ് അക്കാഡമിയുടെ സഹകരണത്തോടെ കുട്ടികൾക്കായി ചിത്രരചന പഠനകളരി സംഘടിപ്പിച്ചു. ചലച്ചിത്ര അക്കാഡമി അംഗം എൻ. അരുൺ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ശാരദ മോഹൻ, യുവ കലാസാഹിതി സംസ്ഥാന കമ്മിറ്റി അംഗം ജോർജ് വെട്ടികുഴി, കലാകേന്ദ്ര പ്രിൻസിപ്പൽ വർഗീസ് മണ്ണത്തൂർ , കെ.വി. അനിൽകുമാർ, കെ.പി. അലികുഞ്ഞ് , കെ.പി. സബീഷ്, അബു അലി, കെ.ബി.നിസാർ തുടങ്ങിയവർ സംസാരിച്ചു. പ്രമോദ് ഗോപാലകൃഷ്ണൻ ക്ലാസ് നയിച്ചു.