കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭകൃഷി ഭവൻ ജനകീയാസൂത്രണ പദ്ധതിപ്രകാരം നടപ്പാക്കുന്ന മുറ്റത്തും ടെറസിലും പച്ചക്കറിക്കൃഷിയുടെ ചട്ടിയുടെയും പച്ചക്കറിത്തൈകളുടെയും വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ നിർവഹിച്ചു. വൈസ് ചെയർമാൻ സണ്ണി കുരിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജിജി ഷാനവാസ്‌, അംബിക രാജേന്ദ്രൻ, ജോൺ എബ്രഹാം, ജിജോ ടി. ബേബി, സുമ വിശ്വംഭരൻ, ടി.എസ്. സാറ, കൃഷി ഓഫീസർ പി.സി. എൽദോസ്, അസിസ്റ്റന്റ് കൃഷി ഓഫീസർ പി.എസ്. എൽഡി, പാമ്പാക്കുട മോഡൽ അഗ്രോ സർവീസ് സെന്റർ ഫെസിലിറ്റേറ്റർ വി.സി. മാത്യു എന്നിവർ സംസാരിച്ചു.