കാലടി: അയ്യമ്പുഴ പഞ്ചായത്തിൽ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 325 ഗുണഭോക്താക്കൾക്കാണ് അഞ്ച് കോഴിക്കുഞ്ഞുങ്ങളെ വീതം സൗജന്യമായി നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ്‌ പി.യു. ജോമോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റിജി ഫ്രാൻസിസ് അദ്ധ്യക്ഷനായി. വെറ്ററിനറി ഡോക്ടർ കെ. ജൈബി, ടി.ആർ. മുരളി, എം.എം. ഷൈജു, ശ്രുതി സന്തോഷ്‌, ലൈജു ഈരാളി, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ സ്മിത, മനു തുടങ്ങിയവർ സംസാരിച്ചു.