
തൃപ്പൂണിഞ്ഞുറ: സഹോദരനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥിനിക്ക് ഉദയംപേരൂർ കണ്ടനാട് കവലയിൽവച്ച് കെ.എസ്.ആർ.ടി.സി ബസിടിച്ച് ദാരുണാന്ത്യം. പൂത്തോട്ട പടിഞ്ഞാറേവീട്ടിൽ ദേവപ്രിയ ജോളിയാണ് (18) മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന സഹോദരൻ ഇന്ദ്രജിത് പരിക്കേറ്റ് ആശുപത്രിയിലാണ്. വെള്ളിയാഴ്ച രാവിലെ 9.30ഓടെയായിരുന്നു അപകടം.
കണ്ടനാട് കവലയിൽവച്ച് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ പൂത്തോട്ട ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ദേവപ്രിയയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി തത്ഷണം മരിച്ചു. തമ്മനത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിനിയാണ്. ഇവിടെനിന്ന് വിനോദയാത്രപോയി തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. പിതാവ്: ജോളി, മാതാവ്: ഇന്ദു.