ആലുവ: ഡോ. പല്പു അനുസ്മരണ സമ്മേളനം എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ്‌ വി. സന്തോഷ്‌ ബാബു ഉദ്ഘാടനം ചെയ്തു. യോഗം ബോർഡ് അംഗം വി.ഡി. രാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ്‌ പി.ആർ. നിർമ്മൽ കുമാർ, കൗൺസിലർ സജീവൻ ഇടച്ചിറ, ശാഖാ ഭാരവാഹികളായ അഡ്വ. കെ.പി. രാജീവൻ, എൻ. ഐ. രവീന്ദ്രൻ, എം.കെ. സുഭാഷണൻ, പി.എൻ. ബാബു, സജിതാ സുഭാഷണൻ, കോമളകുമാർ, സത്യൻ, കെ.കെ. രവീന്ദ്രൻ, തമ്പി കടുങ്ങല്ലൂർ, ബേബി തായ്ക്കാട്ടുകര, തമ്പി ആലുവ, ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.