ആലുവ: കടുങ്ങല്ലൂർ മുല്ലേപ്പിള്ളി റോഡ് റസിഡന്റ്സ് അസോസിയേഷൻ പരിധി ഇനി ക്യാമറ നിരീക്ഷണത്തിൽ. 75 ലക്ഷം രൂപ ചെലവഴിച്ച് പ്രദേശത്ത് ഏഴ് ക്യാമറകൾ സ്ഥാപിച്ചു. അസോസിയേഷന്റെ 19-ാം വാർഷിക സമ്മേളനത്തിൽ ബിനാനിപുരം പൊലിസ് ഇൻസ്പക്ടർ വി.ആർ. സുനിൽ ക്യാമറ സ്വിച്ച്ഓൺ ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ശ്രീകുമാർ മുല്ലേപ്പിള്ളി അദ്ധ്യക്ഷനായി. ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് സിനിമാ താരം സുരാജ് പോപ്പ്സ് നിർവഹിച്ചു. റിട്ട. എസ്.പി എ. അനിൽകുമാർ, ചലച്ചിത്ര താരം തോമസ് ആലുവ, കലാഭവൻ ജോൺസൺ, കെ.ആർ. ഉണ്ണികൃഷ്ണപിള്ള, പ്രജിത്ത് എന്നിവർ സംസാരിച്ചു.