കാലടി: ശതാഭിഷിക്തനായ ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന് ആദരം അർപ്പിച്ച് തിരുവൈരാണിക്കുളം കേന്ദ്രമായി പ്രവർത്തിക്കുന്ന പി.കെ. കമ്മ്യൂണിക്കേഷൻ "മ്യൂസിക് ടു ഹാർട്ട് " ഇന്ന് ഗുരുവന്ദനം നടത്തും. ഒരുവർഷം നീളുന്ന കർമ്മപരിപാടിയുടെ ഭാഗമായി ഗുരുജനങ്ങളെ ആദരിക്കൽ, സാന്ത്വന, സംഗീത പരിപാടികൾ, സെമിനാറുകൾ, ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.