അങ്കമാലി: നായത്തോട് മഹാകവി 'ജി'മെമ്മോറിയൽ ഗവ.സ്കൂളിൽ പൂർവ വിദ്യാർത്ഥി മഹാസംഗമം 'ഹൃദയത്തിൽ എം.ജി.എം നടത്തി. മുതിർന്ന പൂർവവിദ്യാർത്ഥി പ്രൊഫ.പി. ഭാസ്കരൻ നായർ ഉദ്ഘാടനം ചെയ്തു.

പൂർവവിദ്യാർത്ഥികൂടിയായ നഗരസഭാ ചെയർമാൻ മാത്യു തോമസ്, വൈസ് ചെയർപേഴ്സൺ റീത്തപോൾ, പ്രിൻസിപ്പൽ എസ്. സുനിൽകുമാർ, ഹെഡ്മിസ്ട്രസ് കെ.പി. ലീലാമ്മ, കൗൺസിലർമാരായ അഡ്വ.ഷിയോ പോൾ, ടി.വൈ. ഏല്യാസ്, സംഘാടക സമിതി ചെയർമാൻ ഷാജി യോഹന്നാൻ, സെക്രട്ടറി രഥീഷ് കുമാർ കെ. മാണിക്യമംഗലം, കെ. കുട്ടപ്പൻ, സംഘാടക സമിതി ട്രഷറർ ടി.പി. തോമസ് എന്നിവർ സംസാരിച്ചു.

എം.എ. ബൈജു, മായ ബാലകൃഷ്ണൻ, കെ.വി. ആന്റണി, കെ.ആർ. സുബ്രഹ്മണ്യൻ, പ്രശാന്ത് പങ്കൻ, പ്രദീപ് കുട്ടൻ, ശിശിര ശിവപ്രസാദ്, കലാഭവൻ ജിമ്മി തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.