
കൊച്ചി: കൊച്ചിൻ കോർപ്പറേഷനും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയും (എ.എം.എ.ഐ), ചേർന്ന് സംഘടിപ്പിച്ച ആയുർവേദീയം എക്‌സ്‌പോ മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എ.എം.എ.ഐ ജില്ലാ വനിതാ കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. എലിസബത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പി.എസ്. വിജു, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബീനാ രവികുമാർ, വൈസ്‌മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ പീറ്റർ ഫെർണാണ്ടസ്, ഡോ. ടിന്റു എലിസബത്ത് ടോം, ഡോ. ജോയ്‌സ് പി. ജോർജ്, ഡോ. ജിൻഷിദ് സദാശിവൻ, ഡോ. ഹരിഷ് വാര്യർ, ഡോ. ടോമി തോമസ് എന്നിവർ സംസാരിച്ചു.