ആലുവ: ആലുവയിലെ കോടതികളുടെ ആഭിമുഖ്യത്തിൽ 75 -ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. കുടുംബകോടതി ജഡ്ജി എ.എഫ്. വർഗീസ് പതാക ഉയർത്തി. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.പി.എൻ. ഉണ്ണിക്കൃഷ്ണൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ദേശഭക്തിഗാനാലാപനവും മധുരപലഹാര വിതരണവും ഉണ്ടായിരുന്നു.