parishath

കൊച്ചി: സ്ത്രീശാക്തീകരണത്തിന് നിരവധി നിയമങ്ങളുണ്ടെങ്കിലും സ്ത്രീ സ്വന്തം ശക്തി തിരിച്ചറിയാത്ത കാലത്തോളം അവ ശരിയാംവണ്ണം നടപ്പിലാക്കാനാവില്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്.സുധ പറഞ്ഞു. ഭാരതീയ അഭിഭാഷക പരിഷത്ത് സംഘടിപ്പിച്ച വനിതാ അഭിഭാഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
അഭിഭാഷകപരിഷത്ത് സംസ്ഥാന ഉപാദ്ധ്യക്ഷ അഡ്വ. എം.എസ്. കിരൺ അദ്ധ്യക്ഷത വഹിച്ചു. അഖില ഭാരതീയ അധിവക്താ പരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷ ഡോ.സീമാ സിംഗ് മുഖ്യ പ്രഭാഷണം നടത്തി. അഭിഭാഷക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ.എം.രാജേന്ദ്രകുമാർ, തമിഴ്‌നാട് ഘടകം ഉപാദ്ധ്യക്ഷ അഡ്വ. എസ്.വനിത എന്നിവർ പ്രസംഗിച്ചു.
ഭാരതീയ സംസ്‌കാരത്തിൽ സ്ത്രീ സ്വാതന്ത്ര്യം എന്ന വിഷയത്തിൽ കുരുക്ഷേത്ര പ്രകാശൻ ജനറൽ മാനേജർ ക.ഭ. സുരേന്ദ്രൻ പ്രഭാഷണം നടത്തി.