ptt

കൊച്ചി : പി.ടി. തോമസ് ഫൗണ്ടഷന്റെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് ഭവനം നിർമ്മിച്ചു നൽകുന്ന 'സ്‌നേഹക്കൂട്' പദ്ധതിയിലെ രണ്ട് ഭവനങ്ങളുടെ ശിലാസ്ഥാപനം ഉമ തോമസ് എം. എൽ.എ നിർവഹിച്ചു . തൃക്കാക്കര കരിമക്കാട് ലൈല ലത്തീഫിനും ജുമൈല സലാമിനുമാണ് വീടൊരുങ്ങുന്നത്. തീർത്തും നിർദ്ധനരായ ഇരുവർക്കും വീട് ലഭിച്ചത് ഇരട്ടി മധുരമായി. സിന്തറ്റ് ഗ്രൂപ്പിന്റെ സി.എസ്.ആർ ഫണ്ട് വിനിയോഗിച്ചാണ് വീട് നിർമ്മിക്കുന്നത്. ഓണംപിള്ളി മുഹമ്മദ് ഫൈസി, സിന്തൈറ്റ് സി.എസ്.ആർ വിഭാഗം മാനേജർ രാതുൽ, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്‌സൺ രാധാമണി പിള്ള,
യു.ഡി.ഫ് ചെയർമാൻ ജോസഫ് അലക്‌സ്, സേവ്യർ തായങ്കേരി തുടങ്ങിയവർ പങ്കെടുത്തു.