
കൊച്ചി: തുറമുഖ ഉദ്യോഗസ്ഥരായ ഷാലൻ വള്ളുവശേരിയെയും ജോയി ടി. ആന്റണിയേയും കൊച്ചിൻ പോർട്ട് സ്റ്റാഫ് അസോസിയേഷൻ ആദരിച്ചു. ബാറ്റ്മിന്റൻ മത്സരങ്ങളിൽ സംസ്ഥാന ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ ആളാണ് നിലവിൽ ദേശിയ കോച്ചുകൂടിയായ ജോയി ടി. ആന്റണി. നോവൽ, കഥ, ബാലസാഹിത്യം തിരക്കഥ, നാടകം എന്നീ വിഭാഗ ങ്ങളിലായി 20 പുസ്തകങ്ങളുടെ രചയിതാവാണ് ഷാലൻ വള്ളുവശേരി. പി.എം. മുഹമ്മദ് ഹനീഫ് ആദ്ധ്യക്ഷത വഹിച്ചു. കെ. ദാമോദരൻ, എം. എൻ. മനോജ്, കെ. പി. രാജേന്ദ്രൻ, വി.കെ. മനോജ്, ഷാഹുൽ ഹമീദ്, സൈറ ബാനു എന്നിവർ സംസാരിച്ചു.