പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി നവതി ആഘോഷം ഉദ്ഘാടനവും വാർഷികവും അദ്ധ്യാപക രക്ഷകർതൃദിനവും നടത്തി. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് പ്രമോദ് മാല്യങ്കര പതാക ഉയർത്തി. സ്കൂൾ വാർഷികാഘോഷം പറവൂർ നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരനും നവതി ആഘോഷം എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ - സംസ്ഥാതലത്തിൽ കലാ,​ കായിക മത്സരങ്ങളിൽ മികവ് തെളിച്ച വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജറും പറവൂർ യൂണിയൻ സെക്രട്ടറിയുമായ ഹരി വിജയൻ പുരസ്കാരങ്ങൾ നൽകി. ഉപജില്ലാ വിദ്യാഭ്യാ ഓഫീസർ സി.എസ്. ജയദേവൻ വാർഷിക സന്ദേശം നൽകി. മുൻ വോളിബാൾതാരം ബിയോജ് ബാബു കായിക പ്രതിഭകളെ ആദരിച്ചു. നഗരസഭ പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ സമ്മാനദാനം നിർവഹിച്ചു. പ്രിൻസിപ്പൽ വി. ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ. ബിജു, യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, ഡി. ബാബു, റേഡിയോ ജോക്കി സുരജ്, കെ.ആർ. വിനോദ്, ഇ.കെ. പ്രീത, എൻ.എ. സുമ, സന്ദീപ് നാരായണൻ, ആർച്ച പി. മനോജ്, കെ.എ. സാഹി എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അദ്ധ്യാപകരായ പി.ബി. സിന്ധു, ആശ പി. ബാബു, വി.കെ. സീന എന്നിവർക്ക് യാത്രഅയപ്പ് നൽകി.