1

പള്ളുരുത്തി : ദീപം പള്ളുരുത്തിയുടെ 45-മത് ജന്മദിനാഘോഷങ്ങൾ ഹൈബി ഈഡൻ എം. പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ എം. എച്ച്. കബീർ അദ്ധ്യക്ഷത വഹിച്ചു. എം. വി. ബെന്നി, എൻ. വി. സുരേഷ്ബാബു, എ. എ. അബ്ദുൾ അസീസ്, സാജൻ പള്ളുരുത്തി, വി. പി. ശ്രീലൻ, വെമ്പിള്ളി വേണുഗോപാൽ, പ്രവിത അനീഷ്, എം. കെ. ഗോപി എന്നിവർ സംസാരിച്ചു. സംഗീതജ്ഞൻ ഒ. കെ. പ്രകാശന് ദീപം പള്ളുരുത്തിയുടെ സ്നേഹോപഹാരം വെമ്പിള്ളി വേണുഗോപാൽ സമ്മാനിച്ചു. 45 അമ്മമാർക്ക് ചടങ്ങിൽ പുതു വസ്ത്രം വിതരണം ചെയ്തു.