മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ ഗ്രന്ഥശാലകളിൽ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു.

വാഴപ്പിള്ളി റെസിഡന്റ്സ് അസോസിയേഷൻ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് ' ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.ആർ. വിജയകുമാർ വിഷയം അവതരി പ്പിച്ചു. ആർ. രവീന്ദ്രൻ, എ.ആർ. തങ്കച്ചൻ, പി.ആർ. സലി, എം.എം. രാജപ്പൻപിള്ള, കെ.എസ്. രവീന്ദ്രനാഥ്, എ.വിശ്വനാഥൻ നായർ, എൻ. ശ്രീദേവി, മധുസൂദനൻ, ജി. പ്രേംകുമാർ, ആർ.രാജീവ് തുടങ്ങിയവർ സംസാരിച്ചു. പണ്ടപ്പിള്ളി നാഷണൽ ലൈബ്രറിയിൽ പ്രസിഡന്റ് ടോമി വള്ളമറ്റം ദേശീയ പതാക ഉയർത്തി. മേക്കടമ്പ് പബ്ലിക് ലൈബ്രറിയിൽ ജോൺസൺ പതാക ഉയർത്തി. സെക്രട്ടറി എം.എ.എൽദോസ് സന്ദേശം നൽകി. വാളകം പബ്ലിക് ലൈബ്രറിയിൽ മുതിർന്ന അംഗം സി.യു.ചന്ദ്രൻ ദേശീയ പതാക ഉയർത്തി. സജി സി.കർത്ത, മാത്തുകുട്ടി എന്നിവർ സംസാരിച്ചു. മാനാറി ഭാവന ലൈബ്രറിയിൽ പ്രസിഡന്റ് കെ.എം. രാജമോഹനൻ പതാക ഉയർത്തി. പായിപ്ര എ.എം.ഇബ്രാഹിം സാഹിബ് ലൈബ്രറിയിൽ പ്രസിഡന്റ് കെ.ഘോഷ് പതാക ഉയർത്തി. സി.കെ.ഉണ്ണി ,എം.എസ്.ശ്രീധരൻ എന്നിവർ സംസാരിച്ചു.

മൂവാറ്റുപുഴ കുമാരനാശാൻ പബ്ലിക് ലൈബ്രറിയിൽ വൈസ് പ്രസിഡന്റ് കെ.വി. മനോജ് പതാകഉയർത്തി. ദിവ്യസുധിമോൻ, സിന്ധുഷൈജു എന്നിവർ സംസാരിച്ചു. രണ്ടാർ ഇ.എം.എസ്. സ്മാരക ലൈബ്രറിയിൽ സെക്രട്ടറി ബി.എൻ. ബിജു ദേശീയ പതാക ഉയർത്തി. ആട്ടായം പീപ്പിൾസ് ലൈബ്രറിയിൽ പ്രസിഡന്റ് കെ.കെ. സുമേഷ് ദേശീയപതാക ഉയർത്തി . സമദ് മുടവന, ടി.കെ.ജോസ്, ഗാന്ധിയൻ മുഹമ്മദ് വാരിക്കാട് എന്നിവർ സംസാരിച്ചു. മുളവൂർ വിജ്ഞാന പോഷിണി ലൈബ്രറിയിൽ പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് ദേശീയ പതാക ഉയർത്തി. ആറൂർ പബ്ലിക് ലൈബ്രറിയിൽ പ്രസിഡന്റ് ഇമ്മാനുവൽ പതാക ഉയർത്തി.