വൈപ്പിൻ: കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ ജനകീയം 2024 പരിപാടിയുടെ തുടർച്ചയായി കുഴുപ്പിള്ളി പഞ്ചായത്തിൽ വയോജന സ്‌നേഹസംഗമം സംഘടിപ്പിച്ചു. കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്. എസ്.ഡി സി.ഇ.ഒ എം.വി. തോമസ് മുഖ്യാതിഥിയായി. അശ്വതി പി. നായർ യോഗ ക്ലാസ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തിനി പ്രസാദ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എം.പി. രാധാകൃഷ്ണൻ, എം. എം. പ്രമുഖൻ, ഷൈബി ഗോപാലകൃഷ്ണൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ലളിത രമേശൻ എന്നിവർ സംസാരിച്ചു.