വൈപ്പിൻ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ഞാറക്കൽ യൂണിറ്റ് വാർഷിക സമ്മേളനം കേരള പ്രോസിക്യൂഷൻ വിജിലൻസ് അഡിഷണൽ ഡയറക്ടർ കെ.ഡി. ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വൈപ്പിൻ ബ്ലോക്ക് സെക്രട്ടറി അമ്മിണി ദാമോദരൻ, യൂണിറ്റ് സെക്രട്ടറി എം.കെ. മുരളീധരൻ, കെ.ജി. സുലോചന, എം.ഐ. ഓമന, ഒ.കെ. ബാലനന്ദൻ, എം.പി. സത്യൻ, എം.ജി. ജോസി എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി മാത്യു എക്‌സ്ൽ (പ്രസിഡന്റ്), എം.കെ. മുരളീധരൻ (സെക്രട്ടറി), ഒ.കെ. ബാലനന്ദൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.