
പള്ളുരുത്തി: എസ്.ഡി.പി.വൈ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 54 -ാമത് വാർഷികാഘോഷം ദേവസ്വം മാനേജർ കെ.ആർ. മോഹനൻ ഉദ്ഘാടനം ചെയ്തു പി.ബി. സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഹാസ്യതാരം പ്രശാന്ത് കാഞ്ഞിരമറ്റം, സി.ആർ. സുധീർ, കെ.കെ. സീമ, ബിജു ഈപ്പൻ, ബി.അജിത്ത്, ഡോ. എം.വി. വിജിഷ തുടങ്ങിയവർസംസാരിച്ചു. സ്കൂളിൽ നിന്ന് വിരമിക്കുന്ന കെ.എ.ആശ, ടി.കെ. ബീന എന്നീ അദ്ധ്യാപികമാരെ ചടങ്ങിൽ ആദരിച്ചു. മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ നൽകി.