1

മട്ടാഞ്ചേരി: കരുവേലിപ്പടി ശാന്തിനഗർ റെസിഡന്റ്സ് അസോസിയേഷന്റെ വാർഷിക സമ്മേളനവും , റിപ്പബ്ളിക് ദിനാഘോഷവും കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു .പ്രസിഡന്റ് എം.കെ.റിയാസ് അദ്ധ്യക്ഷത വഹിച്ചു. ശലഭം 2024 കൈയെഴുത്തു പ്രതിയുടെ പ്രകാശന കർമ്മം എം.എം.സലീം ഹസീനക്ക് നൽകി നിർവഹിച്ചു . ജീവകാരുണ്യ പ്രവർത്തകൻ സി .പി . പൊന്നൻ , പിന്നണി ഗായിക മെഹ്‌താബ് അസീം ,സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൗൺസിലർ ബാസ്റ്റ്യൻ ബാബു ,അക്ബർ ബാദുഷ , ,എം.എക്സ് ജൂഡ്സൺ , ടി.വി. ജോസ് ,ടി.എം.സുബൈർ ,ഹസീന ടീച്ചർ എന്നിവർ സംസാരിച്ചു.