മൂവാറ്റുപുഴ: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മിനി മാരത്തൺ അഡ്വ.ഡീൻ കുര്യാക്കോസ് എം.പിഫ്ലാഗ് ഓഫ് ചെയ്തു. ലൈബ്രറി അങ്കണത്തിൽ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന യോഗം പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം മാരത്തൺ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാജിത മുഹമ്മദലി, വാർഡ് മെമ്പർ വി.ഇ.നാസർ , ഗ്രാമപഞ്ചായത്ത് അംഗം നെജി ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി.