1

ചെല്ലാനം: കടൽഭിത്തിയും പുലിമുട്ടുകളും നിർമ്മിച്ചു കണ്ണമാലി മുതൽ ഫോർട്ട്കൊച്ചി വരെയുള്ള തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തിൽ ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ കൂട്ട ഉപവാസം സംഘടിപ്പിച്ചു. ഫാ. ആന്റണിറ്റോ പോൾ ഉദ്ഘാടനം ചെയ്തു. അഡ്വ. തുഷാർ നിർമൽ സാരഥി മുഖ്യ പ്രഭാഷണം നടത്തി. വി. ടി. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് ജയൻ കുന്നേൽ, സുജ ഭാരതി, ജോസഫ് അറയ്ക്കൽ, ഷിജി തയ്യിൽ, ക്ലീറ്റസ് പുന്നക്കൽ, മെറ്റിൽഡ ക്ലീറ്റസ്, റിനി, റീന സാബു, കുര്യൻ എ.എ., ആന്റണി ആലുങ്കൽ തുടങ്ങിയവരും സംസാരിച്ചു.