മൂവാറ്റുപുഴ: സർക്കാർ ഭൂമി കൈയേറി വിജിലൻസ് കേസിൽ പ്രതിയാവുകയും നികുതി വെട്ടിപ്പ് നടത്തുകയും ചെയ്ത ഡോ. മാത്യുകുഴൽനാടൻ എം.എൽ.എ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ നഗരത്തിൽ ഫെബ്രുവരി 2ന് വൈകിട്ട് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിക്കും. സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ് ഉദ്ഘാടനം ചെയ്യും.