അങ്കമാലി: തുറവൂർ ഗ്രാമീണ സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയിലെ നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ല. ഇതിനായി നിയമഭേദഗതി നടത്തിയിട്ടുണ്ട്. സഹകരണ സംരക്ഷണ നിധി രൂപീകരിച്ച് നിക്ഷേപകർക്ക് പണം തിരികെലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സംഘം പ്രസിഡന്റ് ജോസഫ് പാറേക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. അസി. രജിസ്ട്രാർ മനോജ് കെ.വിജയൻ, എം.എസ്. ശ്രീകാന്ത്, കെ.വൈ. വർഗീസ്, ജീമോൻ കുര്യൻ, കെ.പി. രാജൻ, ടി.പി. ദേവസിക്കുട്ടി, ഇ.കെ. അജുബ്, പി.വി. ജോയി, കെ.വി. പീറ്റർ, എം.എം. ജയ്സൺ എന്നിവർ സംസാരിച്ചു. റാങ്ക് ജേതാവായ അനീഷ അഗസ്റ്റിൻ, ബാങ്ക് കെട്ടിട നിർമ്മാണം നടത്തിയ കെ.പി. വിനോദ് എന്നിവരെ മന്ത്രി അനുമോദിച്ചു.