rajagiri-
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബെന്നിയെ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ചേർന്ന് വീട്ടിലേക്ക് യാത്രയാക്കുന്നു

ആലുവ: പൂയംകുട്ടിയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ടാപ്പിംഗ് തൊഴിലാളി ആശുപത്രിവിട്ടു.

കൂനത്താൻ ബെന്നി വർഗീസിനുനേരെ ജനുവരി പതിനൊന്നിന് പുലർച്ചെയായിരുന്നു കാട്ടാന ആക്രമണം. തുമ്പിക്കൈകൊണ്ടുള്ള അടിയിൽ വലതുകൈക്കും മുതുകിനും പരുക്കേറ്റ ബെന്നി 17 ദിവസമായി ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വലതുകൈയിലെ പ്രധാന രക്തക്കുഴൽ പൊട്ടിയതിനെത്തുടർന്ന് രക്തയോട്ടം നിലച്ച അവസ്ഥയിലായിരുന്നു ബെന്നിയെ ആശുപത്രിയിൽ എത്തിച്ചത്.