പറവൂർ: തീരദേശ ഗ്രാമങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങൾ നേരിടുന്ന വേലിയേറ്റ ദുരിതത്തിന്റെ അനുഭവങ്ങൾ പങ്കുവെക്കുന്ന 'ചെവിട്ടോർമ്മ ' നാടകം ദേശീയതലത്തിലും അന്തർദേശീയതലത്തിലും അവതരിപ്പിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ ഡ്രാമ സ്കൂളിൽ നടക്കുന്ന അന്തർദേശീയ സെമിനാറിനോട് അനുന്ധിച്ച് ആദ്യമായി പുറപ്പെടുന്ന നാടക സംഘത്തിന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി. തീരദേശ ഗ്രാമങ്ങളിലെ വേലിയേറ്റ വെള്ളപ്പൊക്കം ഉണ്ടാക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയവും ഇക്യുനോക്റ്റും ഡ്രാമസ്കൂളിലെ അദ്ധ്യാപകനായ ഡോ. ശ്രീജിത്ത് രമണന്റെ നേതൃത്വത്തിൽഗവേഷണ വിദ്യാർത്ഥികളുടെ സംഘവുമാണ് നാടകം അണിയിച്ചൊരുക്കിയത്. ഫെബ്രുവരി 9ന് മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസ് ക്യാമ്പസിലും 28ന് ന്യൂഡൽഹിയിലെ ഭാരത് ജംഗ് മഹോത്സവത്തിലെ അന്തർദേശീയ തീയേറ്റർ ഫെസ്റ്റിവലിലും നാടകം അവതരിപ്പിക്കും. പുത്തൻവേലിക്കര ജലം തീയേറ്ററിന്റെ നേതൃത്വത്തിലാണ് നാടകം അവതരിപ്പിക്കുന്നത്.