പറവൂർ: പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ പ്രൊഫഷണൽ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിദ്യാമിത്രം വിതരണോദ്ഘാടനം ടി.ആർ. ബോസ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.എ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. എൻ.എം. പിയേഴ്സൻ മുഖ്യാതിഥിയായി. ഭരണസമിതി അംഗങ്ങളായ എം.വി. ഷാലീധരൻ, കെ.ബി.സുധാകരൻ, സെക്രട്ടറി കെ.എസ്. ജയ്സി തുടങ്ങിയവർ സംസാരിച്ചു.