മൂവാറ്റുപുഴ: ഗവ.മോഡൽ ഹൈസ്കൂൾ ക്യാമ്പസിലെ ബി.എഡ് കോളേജിൽ സംഘടിപ്പിച്ച എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ലഹരിക്കെതിരെ കൈകോർക്കൽ, ലഹരി വിരുദ്ധജ്വാല എന്നിവ നടത്തി. എക്സൈസ് പ്രിവന്റീവ് ഇൻസ്‌പെക്ടർ ടി.എൽ. ഗോപാലകൃഷ്ണൻ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു, വൈകിട്ട് നടന്ന ലഹരിവിരുദ്ധ ജ്വാലയിൽ എൻ.എസ്.എസ് വോളന്റിയർമാർക്കൊപ്പം ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, പി.ടി.എ അംഗങ്ങൾ, സാമൂഹ്യപ്രവത്തകർ, ഓട്ടോ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.