പറവൂർ: വടക്കേക്കര പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് നൽകുന്ന ഫർണിച്ചറുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് രശ്മി അനിൽകുമാർ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി വർഗീസ് മാണിയാറ അദ്ധ്യക്ഷത വഹിച്ചു. ബീന രത്നൻ, ലൈജു ജോസഫ്,സിന്ധു മനോജ്, അജിത ഷൺമുഖൻ, ഫസീറ മോൾ, ഷിബി ബിനോജ് എന്നിവർ പങ്കെടുത്തു.