photo-state

കൊച്ചി: സംസ്ഥാനത്ത് ഫോട്ടോസ്റ്റാറ്റ് നിരക്ക് കോപ്പി ഒന്നിന് നാല് രൂപയായി പുതുക്കി നിശ്ചയിച്ചു. പേപ്പർ, മഷി, വൈദ്യുതി ചാർജുകളുടെ വർദ്ധനയെ തുടർന്നുള്ള പ്രതിസന്ധിയെ തുടർന്നാണ് നിരക്ക് ഉയ‌ർത്തിയതെന്ന് ഇന്റർനെറ്റ് ഡി.ടി.പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്‌സ് അസോസിയേഷൻ (ഐ.ഡി.പി.ഡബ്ല്യു.എ) ഭാരവാഹികൾ അറിയിച്ചു. സംഘടനയുടെ സംസ്ഥാന സമ്മേളനം മാർച്ച് 9ന് തിരൂർ വാഗൺ ട്രാജഡി ടൗൺഹാളിലും എറണാകുളം ജില്ലാ സമ്മേളനം ഫെബ്രുവരി നാലിന് ഉച്ചക്ക് രണ്ട് മുതൽ പത്തടിപ്പാലം ഇല്ലിക്കൽ റെസിഡൻസിയിലും നടക്കും. ജില്ലാ സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.

വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി റുയേഷ് കോഴിശ്ശേരി, വൈസ് പ്രസിഡന്റ് സുദർശനൻ ആലുങ്ങൽ, ജില്ലാ പ്രസിഡന്റ് അബ്ദുൽ കലാം നൊച്ചയി സെക്രട്ടറി ഷൈജൻ തെക്കനോൻ, ട്രഷറർ റെജി രാജൻ കോലഞ്ചേരി, വൈസ് പ്രസിഡന്റ്ര് ബിൻ ജോസ്, രക്ഷാധികാരി നസീർ കൊച്ചി, ജോൺസൺ പള്ളുരുത്തി എന്നിവർ പങ്കെടുത്തു.