
കൊച്ചി: നാഷണൽ മലയാളി ഫെഡറേഷനും ഗ്രാമീണ പബ്ലിക്കേഷൻസും സംയുക്തമായി സംഘടിപ്പിക്കുന്ന നാഷണൽ മലയാളി മീറ്റ് ഫെസ്റ്റ് എറണാകുളം പുതിയകാവ് മൈതാനിയിൽ മേയ് 25, 26, 27 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ രത്നപ്രഭ ദേശീയ പുരസ്‌കാരം (സാഹിത്യം), കലക്കത്ത് കുഞ്ചൻ നമ്പ്യാർ കലാശ്രേഷ്ഠ ദേശീയ പുരസ്‌കാരം (കല), ടാലൻഡ് ഓഫ് ദി ഇയർ (ഡോ. ബി. ആർ അംബേദ്കർ ശ്രേഷ്ഠപ്രഭ ദേശീയ പുരസ്‌കാരം), ബഹുമുഖ പ്രതിഭയ്ക്കായുള്ള രവീന്ദ്രനാഥ ടാഗോർ ആത്മപ്രഭ ദേശീയ പുരസ്‌കാരം എന്നിവയാണ് വിതരണം ചെയ്യുക.