
കൊച്ചി: കൊച്ചി സിറ്റി പൊലീസും പൊതുവിദ്യാഭ്യസ വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന ഓപ്പറേഷൻ 'ഉണർവ്' ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിക്ക് തുടക്കം. ജില്ലാതല ഉദ്ഘാടനം കണ്ടക്കടവ് പുത്തൻതോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ കൊച്ചി ഡി.സി.പി കെ.എസ്. സുദർശൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഷോർട്ട്ഫിലിം പ്രദർശനവും നടന്നു. തുടർന്ന് കണ്ണമാലി എസ്.എച്ച.ഒ സിജിൻ മാത്യു കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ ഹേമലത, മട്ടാഞ്ചേരി എ.ഇ.ഒ സുധ, മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണർ കെ.ആർ. മനോജ് തുടങ്ങിയവരും പങ്കെടുത്തു.