തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ലെജൻഡ്സ് പ്രീമിയർ ലീഗ് (ടി.എൽ.പി.എൽ) ക്രിക്കറ്റ് ടൂർണമെന്റിൽ സോളോ ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി സ്പോർട്ടിംഗ് തൃപ്പൂണിത്തുറ ചാമ്പ്യന്മാരായി. വിജയികൾക്ക് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു സമ്മാനങ്ങൾ വിതരണം ചെയ്തു. ടി.എൽ.പി.എൽ പ്രസിഡന്റ് എം.എസ്. വിനോദ്കുമാർ അദ്ധ്യക്ഷനായി. തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് അജിത് കുമാർ, നഗരസഭാ പ്രതിപക്ഷ നേതാവ് പി.കെ. പിതാംബരൻ, ബി.ജെ.പി ജില്ലാ ട്രഷറർ ശ്രീക്കുട്ടൻ തുണ്ടത്തിൽ, ജില്ലാ കമ്മിറ്റി അംഗം സി.എ. സജീവൻ, സുമേഷ് ദർശന, രാജഗോപാലസ്വാമി എന്നിവർ സംസാരിച്ചു.