padam

കൊച്ചി : എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) തൃക്കാക്കര മണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡന്റ് കെ.പി.ശെൽവൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരതീയ ന്യായ സംഹിത പ്രകാരം വാഹന അപകട കേസുകളിൽ ഡ്രൈവർക്കെതിരെ നിലവിലുള്ള 2 വർഷ ശിക്ഷാ 10 വർഷമായി വർദ്ധിപ്പിച്ചും 7 ലക്ഷം രൂപ പിഴ ഈടാക്കാനും അധികാരം നൽകി, ഹിറ്റ് ആൻഡ് റൺ വകുപ്പുകൾ ഉൾപ്പെടെയുള്ള ജനദ്രോഹ തൊഴിലാളി ദ്രോഹ വകുപ്പുകൾ പിൻവലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി. ഇ.പി.സുരേഷ്, സലിംകുമാർ തമ്പി,എം.എസ്.മധു, വാഹിത സന്തോഷ് എന്നിവർ സംസാരിച്ചു.