കാലടി: യുവനർത്തകിമാരായ ഭാവന ഉണ്ണിക്കൃഷ്ണന്റെയും എം.എസ്. ഗൗരിപ്രിയയുടെയും നടനചാരുത രണ്ടാമത് ടാപ് ഫെസ്റ്റിവലിനെ ശ്രദ്ധേയമാക്കി. ആറ് സോളോ ഇനങ്ങളോടൊപ്പം ഒരു യുഗ്മ നൃത്തവും അവതരിപ്പിച്ചാണ് തിരുവനന്തപുരം ഗോകുലം കോളേജിലെ ഗൗരിയും ആലുവ യു.സി കോളേജിലെ ഭാവനയും മാറ്ററിയിച്ചത്. രാഗമാലിക ആദി താളത്തിൽ ചിട്ടപ്പെടുത്തിയ കുച്ചിപ്പുടിയിലെ പൂജയോടുകൂടിയാണ് നൃത്തക്കച്ചേരി ആരംഭിച്ചത്. നർത്തകി സുധാ പീതാംബരൻ (ഏകോപനം ), വി.ആർ. അക്ഷര, അനില ജോഷി (നട്ടുവാങ്കം), എച്ച്. ശ്രീകുമാർ (വായ്പ്പാട്ട്) കെ.പി. വേണുഗോപാൽ, എ.കെ.രഘു എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു. പി.ടി.എ പ്രസിഡന്റ്‌, കെ.ടി. സലിം, വർക്കിംഗ്‌ പ്രസിഡന്റ്‌ എ. ആർ. അനിൽകുമാർ എന്നിവർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.