കൊച്ചി: കേരള ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്ന് കലൂർ ഫ്രൈഡേ ക്ലബ്ബ് ഹാളിൽ നടക്കും. രാവിലെ 10.30ന് ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് മുൻ പത്രാധിപർ എൻ. മാധവൻകുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് നിസരി സൈനുദ്ദീൻ അദ്ധ്യക്ഷത വഹിക്കും. കോർപ്പറേഷൻ കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ മുഖ്യാതിഥിയാകും. ന്യൂസ് പേപ്പർ ഏജൻസീസ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ഒ.സി. ഹനീഫ മലപ്പുറം, കേരള ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ സന്തോഷ് കുമാർ, വേലാടിയിൽ വാപ്പുക്കുട്ടി, വി. അച്ചുതൻ, എൻ.എ. അബ്ദുൾ ഹമീദ് തുടങ്ങിയവർ പ്രസംഗിക്കും. കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ആൻ ജോസഫിന് വിദ്യാഭ്യാസ അവാർഡ് നൽകി ആദരിക്കും. ഉച്ചക്ക് 2.30ന് നടക്കുന്ന ചർച്ചാക്ലാസ് ടി.സി. ജോൺസൻ നയിക്കും.