lic

ചെന്നൈ: എൽ.ഐ.സിയുടെ ചെന്നൈയിലെ ദക്ഷിണമേഖലാ ആസ്ഥാനത്തിൽ 75-ാം റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി സോണൽ മാനേജർ ജി. വെങ്കട്ടരമണൻ പതാക ഉയർത്തി. രാജ്യത്തിന്റെ സമഗ്ര പുരോഗതിക്കായി നിലകൊള്ളുന്ന എൽ.ഐ.സി വിപണിയിലെ മത്സരങ്ങളെ അതിജീവിച്ച് മുൻനിരയിൽ തുടരുകയാണെന്ന് ജി. വെങ്കട്ടരമണൻ പറഞ്ഞു.

ഉപഭോക്താക്കളുടെ സവിശേഷ ആവശ്യങ്ങൾ കണക്കിലെടുത്ത് ധൻവൃദ്ധി, ജീവൻ കിരൺ, ജീവൻ ഉത്സവ്, ജീവൻ ധാര-II എന്നീ നാല് പുതിയ പദ്ധതികളാണ് ഈയിടെ എൽ.ഐ.സി. വിപണിയിൽ അവതരിപ്പിച്ചത്. ആയുഷ്കാലം പെൻഷൻ നൽകുന്ന പദ്ധതിയാണ് ജീവൻധാര-2. ജീവിതകാലം മുഴുവൻ വരുമാനം നൽകുന്ന സ്കീമാണ് ജീവൻ ഉത്സവ്. ഒറ്റത്തവണ പ്രീമിയം അടച്ചാൽ പരിരക്ഷയും വരുമാനവും ഉറപ്പ് നൽകുന്ന പദ്ധതിയായാണ് ധൻവൃദ്ധി ആവിഷ്കരിച്ചിരിക്കുന്നത്. ഒരു വ്യക്തിക്കും കുടുംബത്തിനും ഒരു പോലെ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് ജീവൻ കിരൺ.