നെടുമ്പാശേരി: നിർധനവിധവകൾക്കും മക്കൾക്കും സുരക്ഷിത ഭവനം ലക്ഷ്യമിട്ട് അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതി പ്രകാരം ചെങ്ങമനാട് കുളവൻകുന്നിൽ വിജുവിനായി നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിട്ടു. സിന്തൈറ്റ് ഇൻഡസ്ട്രീസ് എം.ഡി ഡോ. വിജു ജേക്കബ് സ്പോൺസർ ചെയ്ത വീടിന്റെ തറക്കല്ലിടൽ കർമ്മം കമ്പനി ഡെപ്യൂട്ടി മാനേജർ രാതുൽ റാം നിർവഹിച്ചു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയമുരളീധരൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, വൈസ് പ്രസിഡന്റ് സി.എസ്. അസീസ്, നൗഷാദ് പാറപ്പുറം, റജീന നാസർ, അമ്പിളി ഗോപി, ദീലീപ് കപ്രശേരി, അമ്പിളി അശോകൻ, ലതാ ഗംഗാധരൻ, ശോഭന സുരേഷ് കുമാർ, നഹാസ് കളപ്പുരയിൽ, വിജിത വിനോദ്, എൽദോസ്, അബ്ദുൾ ഖാദർ, ജയൻ കുളവൻകുന്ന് എന്നിവർ പങ്കെടുത്തു.