തൃപ്പൂണിത്തുറ: പൂത്തോട്ട മഠത്തിപ്പറമ്പിൽ ശ്രീനര സിംഹമൂർത്തി ക്ഷേത്രത്തിലെ ദേശനാഥന്റെ ഉത്സവം നാളെ സമാപിക്കും. ഇന്ന് രാവിലെ 9.30 ന് സർപ്പ ദൈവങ്ങൾക്ക് തളിച്ചു കൊടുക്കൽ, വൈകിട്ട് 6.25ന് ദീപാരാധന, നരസിംഹമൂർത്തി സന്നിധിയിൽ പ്രസാദശുദ്ധി, 8 ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, 8.30 ന് കൈകൊട്ടിക്കളി. നാളെ വൈകിട്ട് 7 ന് പൂത്തോട്ട ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പെടുന്ന ദേശതാലപ്പൊലി, 9ന് ചോറ്റാനിക്കര ആഭേരി മ്യൂസിക് അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള.