
കൊച്ചി: ചെറുകിട, ഇടത്തരം ബിസിനസ് സംരംഭങ്ങളുടെ വളർച്ചയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സൗത്ത് ഇന്ത്യൻ ബാങ്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു. ബിഎൻഐയുമായി സഹകരിച്ചായിരുന്നു പരിപാടി. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളർച്ച, വിജയകരമായ നേതൃമാറ്റ തന്ത്രങ്ങൾ, ബിസിനസ് തുടർച്ച എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിവിധ സെഷനുകൾ നടന്നു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റും ചീഫ് ബിസിനസ് ഓഫീസറുമായ കെ. തോമസ് ജോസഫ് ആമുഖ പ്രസംഗം നടത്തി.