
തൃപ്പൂണിത്തുറ: മഹാത്മാ ലൈബ്രറിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി മഹാത്മ തിങ്കേഴ്സ് ഫോറം കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ എന്ന വിഷയത്തിൽ ചർച്ചാ സായാഹ്നം സംഘടിപ്പിച്ചു. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം പി.ശിവശങ്കർ, മഹാത്മാ ലൈബ്രറി സെക്രട്ടറി പി. സുരേന്ദ്രൻ, തിങ്കേഴ്സ് ഫോറം കൺവീനർ പി.ജി. നന്ദകുമാർ, വൈരേലിൽ ശ്രീകുമാർ, എം.ജെ. ബാബു എന്നിവർ സംസാരിച്ചു. അഡ്വ. എസ്. മധുസൂദനൻ മോഡറേറ്ററായി.