y

തൃപ്പൂണിത്തുറ: തപസ്യ തൃപ്പൂണിത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പത്മശ്രീ പുരസ്കാരം നേടിയ സദനം ബാലകൃഷ്ണനെ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് എം.എൽ. രമേശ് പൊന്നാട അണിയിച്ചു. തപസ്യ രക്ഷാധികാരി എം.ആർ.എസ് മേനോൻ സദനം ബാലകൃഷ്ണന്റെ സംഭാവനകളെ പരിചയപ്പെടുത്തി. സെക്രട്ടറി ഷിബു തിലകൻ, സംസ്ഥാന കമ്മിറ്റി അംഗം സതീശ് ബാബു, തപസ്യ ഭാരവാഹികളായ ഡി. വേണു, കെ.മോഹൻകുമാർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അജിത് കുമാർ എന്നിവർ പങ്കെടുത്തു.