y

തൃപ്പൂണിത്തുറ: എരൂർ എൻ.എസ്.എസ് കരയോഗത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കൊച്ചി- കണയന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. എൻ.സി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.എ. ഉണ്ണിത്താൻ അദ്ധ്യക്ഷനായി. ചലച്ചിത്ര പിന്നണി ഗായകൻ ഗണേശ് സുന്ദരം മുഖ്യ അതിഥിയായി. സെക്രട്ടറി സി.ആർ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് അനൂപ് ജി. മേനോൻ, ജോ. സെക്രട്ടറി പി.വി. രാജേന്ദ്രൻ, ട്രഷറർ വിനോദ് കണ്ണിക്കത്ത്, യൂണിയൻ വനിതാ സമാജം പ്രസിഡന്റ് ജലജ വിനോദ് എന്നിവർ സംസാരിച്ചു. തുടർന്ന് തിരുവാതിര കളി നൃത്തശില്പം, നാടകം എന്നീ കലാപരിപാടികൾ അവതരിപ്പിച്ചു.