കണ്ണമാലി: ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ എതിരെവന്ന ഇരുചക്രവാഹനത്തിൽ തട്ടി ബസിനടിയിലേക്കുവീണ ഭാര്യയ്ക്ക് ദാരുണാന്ത്യം. മട്ടാഞ്ചേരി ചെറളായി സ്വദേശി രാജേന്ദ്രഷേണായിയുടെ ഭാര്യ ഉഷയാണ് (62) മരിച്ചത്. കണ്ണമാലിയിൽവച്ച് ഇന്നലെ വൈകിട്ട് മൂന്നോടെയാണ് അപകടം. എഴുപുന്നയിലുള്ള മകളുടെ വീട്ടിൽപ്പോയി മട്ടാഞ്ചേരിയിലേക്ക് വരികയായിരുന്നു ദമ്പതികൾ. മുന്നിൽപോയ മിനിബസിനെ മറികടക്കുന്നതിനിടെ എതിരെവന്ന ഇരുചക്ര വാഹനത്തിൽ തട്ടിയാണ് ഉഷ ബസിനടിയിലേക്കു വീണത്. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും ഉഷയുടെ തലയ്ക്കുമുകളിലൂടെ ബസ് കയറിയിറങ്ങി. തത്ക്ഷണം മരിച്ചു. ട്രാഫിക് പൊലീസ് കേസെടുത്തു.