തൃപ്പൂണിത്തുറ: ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച് വിദേശമദ്യം വില്പന നടത്തിയ യുവാവിനെ പുതിയകാവിൽനിന്ന് ഹിൽപാലസ് പൊലീസ് അറസ്റ്റുചെയ്തു. ഉദയംപേരൂർ വലിയകുളം തട്ടുപുരയ്ക്കൽ ലതീഷിനെയാണ് (39) എസ്.ഐ എം. പ്രദീപിന്റെ നേതൃത്വത്തിൽ പിടികൂടിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വാഹനത്തിൽനിന്ന് അരലിറ്റർവീതമുള്ള 20 വിദേശമദ്യ കുപ്പികൾ കണ്ടെടുത്തു.