കൊച്ചി: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഫാസിസ്റ്റ് നയങ്ങൾക്കും വിലക്കയറ്റം, അഴിമതി, ധൂർത്ത്, ക്രമസമാധാന തകർച്ച എന്നിവയ്ക്കുമെതിരെ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന ജനകീയ പ്രക്ഷോഭയാത്രക്ക് ആലുവ, എറണാകുളം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ സ്വീകരണം നൽകാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ ബോഡിയോഗം തീരുമാനിച്ചു. ഡി.സി.സി ഓഫീസിൽ ചേർന്ന യോഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.

19ന് വൈകിട്ട് 4ന് ആലുവയിലും 5ന് എറണാകുളം മറൈൻ ഡ്രൈവിലും സ്വീകരണ സമ്മേളനങ്ങൾ നടക്കും. 20ന് വൈകിട്ട് 4നാണ് മൂവാറ്റുപുഴയിൽ സ്വീകരണം. പാർലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള നിയോജകമണ്ഡം തിരിച്ചുള്ള വിലയിരുത്തലും യോഗത്തിൽ നടന്നു.

ഡി.സി.സി യോഗത്തിൽ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു.